Thrissur Pooram fireworks visuals<br />ഇന്നു തൃശൂര്‍ പൂരത്തിനു കൊടിയിറക്കം. ഉച്ചയ്ക്ക് ഒന്നിന് പാറമേക്കാവ്, തിരുവമ്പാടി ദേവസോദരിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയും. വെടിക്കെട്ടുമുണ്ടാകും. ഇന്ന് രാവിലെ എട്ടരയ്ക്ക് തിരുവമ്പാടി വിഭാഗം 15 ആനകളോടെ നായ്ക്കനാല്‍നിന്ന് എഴുന്നള്ളും. കൊമ്പന്‍ ചന്ദ്രശേഖരന്‍ കോലമേറ്റും. പാറമേക്കാവ് രാവിലെ എട്ടോടെ മണികണ്ഠനാല്‍ തറയില്‍നിന്ന് ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളും. ഇരുവിഭാഗവും പാണ്ടിമേളം നടത്തും.